രാജീവ് ഗാന്ധി ഖേല്‍രത്ന ഇനി ധ്യാൻചന്ദിന്‍റെ പേരില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 August 2021

രാജീവ് ഗാന്ധി ഖേല്‍രത്ന ഇനി ധ്യാൻചന്ദിന്‍റെ പേരില്‍

ന്യൂ​ഡ​ൽ​ഹി: ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​ൽ നി​ന്നു “രാ​ജീ​വ് ഗാ​ന്ധി’യെ നീ​ക്കി പ​ക​രം ഇ​ന്ത്യ​ൻ ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ൻ​ച​ന്ദി​നെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ഷ്ഠി​ച്ചു. പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ൽര​ത്ന ഇ​നി മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽര​ത്ന പു​ര​സ്കാ​രം എ​ന്ന​റി​യ​പ്പെ​ടു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചു. 25 ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​വും ബ​ഹു​മ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച കാ​യി​കതാ​ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ൽ​കു​ക​യാ​ണെ​ന്നു മോ​ദി പ​റ​ഞ്ഞു. 41 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ പു​രു​ഷ ഹോ​ക്കി ടീം ​ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഖേ​ൽര​ത്ന​യ്ക്ക് മു​ൻ ഹോ​ക്കി ഇ​തി​ഹാ​സ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​ത്. ഇ​ന്ത്യ ഹോ​ക്കി​യി​ൽ മൂ​ന്ന് ഒ​ളി​മ്പി​ക്സ് സ്വ​ർ​ണം നേ​ടി​യ​പ്പോ​ഴും ധ്യാ​ൻ​ച​ന്ദി​ന്‍റെ ക​ളി​ക്ക​രു​ത്തും മി​ക​വും കൂ​ട്ടി​നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 29 ആ​ണ് ദേ​ശീ​യ കാ​യി​കദി​നം.