രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് വിദഗ്ദ്ധര്‍

sponsored advertisements

sponsored advertisements

sponsored advertisements

15 September 2021

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് വിദഗ്ദ്ധര്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ആ​വ​ർ​ത്തി​ക്കുമ്പോ​ൾ മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ടു​മാ​യി ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (പി​ജി​ഐ​എം​ഇ​ആ​ർ). ഇ​ന്ത്യ ഇ​പ്പോ​ഴും ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണെ​ന്നാ​ണ് ഐ​സി​എം​ആ​ർ മേ​ധാ​വി ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, മൂ​ന്നാം ത​രം​ഗം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഇ​തു കു​ട്ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പി​ജി​ഐ​എം​ഇ​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും 71% കു​ട്ടി​ക​ളി​ലും ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി​യ​താ​യും പി​ജി​ഐ​എം​ഇ​ആ​ർ ന​ട​ത്തി​യ സ​ർ​വേ ഫ​ല​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, മൂ​ന്നാം ത​രം​ഗ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​വ​ർ ന​ൽ​കു​ന്നു​ണ്ട്.
27,000 കു​ട്ടി​ക​ളി​ൽ പി​ജി​ഐ​എം​ഇ​ആ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 71% പേ​രി​ലും കോ​വി​ഡ് ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി. കു​ട്ടി​ക​ളെ മൂ​ന്നാം ത​രം​ഗം വ​ല്ലാ​തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​തെ​ന്ന് പി​ജി​ഐ​എം​ഇ​ആ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ജ​ഗ​ത് റാം ​പ​റ​ഞ്ഞു.
മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ഡ​ൽ​ഹി​യി​ലും ന​ട​ത്തി​യ സി​റോ സ​ർ​വേ​യി​ൽ 50 മു​ത​ൽ 75% വ​രെ കു​ട്ടി​ക​ളി​ൽ കോ​വി​ഡി​നെ​തി​രാ​യ ആ​ന്‍റി​ബോ​ഡി ക​ണ്ടെ​ത്തി. കു​ട്ടി​ക​ൾ​ക്ക് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​ന്‍റി​ബോ​ഡി​ക​ൾ കോ​വി​ഡ് മൂ​ലം രൂ​പ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു