രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരേ മാധ്യമ പ്രവർത്തകൻ സുപ്രീംകോടതിയില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 July 2021

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരേ മാധ്യമ പ്രവർത്തകൻ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ൽ​ഹി: വി​വി​ധ കേ​സു​ക​ളി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാനി​യ​മ​ത്തി​ലെ 124 എ ​പ്ര​കാ​ര​മു​ള്ള രാ​ജ്യ​ദ്രോ​ഹക്കു​റ്റം ചു​മ​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്തു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഫാ​ഷ​നാ​യി മാ​റി​യെ​ന്ന് ശ​ശി​കു​മാ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ക്ടി​വി​സ്റ്റ് ദി​ഷ ര​വി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ദീ​ഖ് കാ​പ്പ​ൻ, വി​നോ​ദ് ദു​വ, സി​നി​മാ സം​വി​ധാ​യി​ക ആ​യി​ഷ സു​ൽ​ത്താ​ന എ​ന്നി​വ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ ന​ട​പ​ടി പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ശ​ശി കു​മാ​റി​ന്‍റെ ഹ​ർ​ജി. 2016 മു​ത​ൽ രാ​ജ്യ​ത്ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​ന്ന​തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 2016ൽ 35 ​കേ​സു​ക​ളാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2019ൽ ​അ​ത് 93 ആ​യി വ​ർ​ധി​ച്ചു. ഈ 93 ​കേ​സു​ക​ളി​ൽ 17 ശ​ത​മാ​നം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ശി​ക്ഷി​ക്കു​ന്ന കേ​സു​ക​ളും കു​റ​വാ​ണ്. 3.3 ശ​ത​മാ​ന​മാ​ണ് ശി​ക്ഷാ നി​ര​ക്കെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.