രാജ്യദ്രോഹക്കുറ്റം: നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 July 2021

രാജ്യദ്രോഹക്കുറ്റം: നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 124 എ ​വ​കു​പ്പ് റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. അ​റ്റോ​ർ​ണി ജ​ന​റ​ലി​നോ​ടും സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ടും വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കൃ​ത്യം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ത്യ​വാങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും 27ന് ​ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, അ​ജി​ത് ര​സ്തോ​ഗി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. മു​തി​ർ​ന്ന മ​ല​യാ​ളി മാധ്യമ​പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കേ​സി​ൽ ക​ക്ഷി​ക​ളാ​യി ചേ​ർ​ന്നി​ട്ടു​ണ്ട്. ഏ​പ്രി​ൽ 30ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ജൂണ്‍ 12ന് കേ​സ് വാ​ദ​ത്തി​നെ​ടു​ത്ത​പ്പോ​ൾ എ.​ജി.​ വേ​ണു​ഗോ​പാ​ലും എ​സ്.​ജി. തു​ഷാ​ർ മേ​ത്ത​യും അ​ധി​ക സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്.