രാജ്യാന്തര വിമാന സർവീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 July 2021

രാജ്യാന്തര വിമാന സർവീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ജൂ​ലൈ 31 വ​രെ നീ​ട്ടി. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​പ​നം പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യമാ​യി​ട്ടി​ല്ല. കോ​വി​ഡ് ഒ​ന്നാം​ ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തിൽ 2020 ജൂണിലാണ് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ആ​ദ്യ​മാ​യി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ല​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കും കാ​ർ​ഗോ സ​ർ​വീ​സി​നും ത​ട​സം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക വി​മാ​ന​സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, യു​എ​ഇ, കെ​നി​യ, ഭൂ​ട്ടാ​ൻ, ഫ്രാ​ൻ​സ് തു​ട​ങ്ങി 27 രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​യ​ർ ബ​ബി​ൾ എ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.