രാ​ജ്യ​സ​ഭ​യി​ൽ വിതുമ്പി വെങ്കയ്യ നായിഡു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2021

രാ​ജ്യ​സ​ഭ​യി​ൽ വിതുമ്പി വെങ്കയ്യ നായിഡു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ ബ​ഹ​ള​ങ്ങ​ളി​ൽ വി​ങ്ങി​യും വി​തു​മ്പി​യും ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ലെ ദൈ​വനി​ന്ദ എ​ന്നാ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെക്കുറിച്ച് സ​ഭാ​ധ്യ​ക്ഷ​ൻ പരിതപിച്ചത്. അ​തേ​സ​മ​യം, രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ സ​ർ​ക്കാ​രി​നു​വേ​ണ്ടി സം​സാ​രി​ക്കു​ക​യാ​ണെ​ന്നും നി​ഷ്പ​ക്ഷ​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ലോ​ക്സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കാ​ത്ത​​തി​ൽ അ​ങ്ങേ​യ​റ്റം ഖേ​ദ​മു​ണ്ടെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും പ​റ​ഞ്ഞു. കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ ഓഗസ്റ്റ് 9നു പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ശ​പ്പു​റ​ത്തു ക​യ​റി ക​രി​ങ്കൊ​ടി വീ​ശി​യി​രു​ന്നു. പ്ര​തി​പ​ക്ഷ എം​പി​മാ​രി​ൽ ചി​ല​ർ മേ​ശ​പ്പു​റ​ത്ത് ക​യ​റി ഇരുന്നു, ചി​ല​ർ നി​ന്നുകൊണ്ടു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഈ ​എം​പി​മാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വി​ഷ​യം പാ​ർ​ല​മെ​ന്‍റ​റി അ​ച്ച​ട​ക്ക സ​മി​തി​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു വി​വ​രം. അ​തി​നി​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യ്ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്ത് ത​നി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​റ​ഞ്ഞ് വെ​ങ്ക​യ്യ നാ​യി​ഡു വി​തു​മ്പി​യ​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​ണ് പാ​ർ​ല​മെ​ന്‍റ്. സ​ഭ​യു​ടെ ന​ടു​ത്ത​ളം എ​ന്നു പ​റ​യു​ന്ന​ത് പ​ര​മ​പ​വി​ത്ര​മാ​യ സ്ഥാ​ന​മാ​ണ്. ആ ​പ​രി​ശു​ദ്ധി ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ക്ക​പ്പെ​ട്ട​തി​ൽ അ​ങ്ങേ​യ​റ്റം ദുഃഖ​മു​ണ്ട്. പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു ക​യ​റി നി​ന്ന​ത് ദൈ​വ നിന്ദയാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വൃത്തി​ക​ളെ എ​ങ്ങ​നെ വി​ല​യി​രു​ത്ത​ണ​മെ​ന്ന​റി​യി​ല്ല. വി​ഷ​മം കാ​ര​ണം ക​ഴി​ഞ്ഞ രാ​ത്രി ഉ​റ​ങ്ങാ​ൻപോ​ലും ക​ഴി​ഞ്ഞി​ല്ലെ​ന്നും രോ​ഷം വ്യ​ക്ത​മാ​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് വി​തു​മ്പി​യ​ത്.