രാ​ജ​സ്ഥാ​നി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ​ച്ചി​ൻ പൈ​ല​റ്റ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 September 2021

രാ​ജ​സ്ഥാ​നി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ​ച്ചി​ൻ പൈ​ല​റ്റ്

ജ​യ്പു​ർ: പ​ഞ്ചാ​ബി​ന് പി​ന്നാ​ലെ രാ​ജ​സ്ഥാ​നി​ലും കോ​ൺ​ഗ്ര​സി​ൽ ക​ല​ഹം. നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ​ച്ചി​ൻ പൈ​ല​റ്റ് വീ​ണ്ടും രം​ഗ​ത്തെ​ത്തി. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ച്ചി​ൻ പൈ​ല​റ്റ് രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ‌​ഹ്‌​ലോ​ട്ടി​നെ മാ​റ്റി സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം എം​എ​ൽ​എ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ബി​ന് സ​മാ​ന​മാ​യി ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം, രാ​ജ​സ്ഥാ​നി​ൽ നേ​തൃ​മാ​റ്റം ഇ​പ്പോ​ഴി​ല്ലെ​ന്നാ​ണ് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.