ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ക്രൂ​ര​മ​ർ​ദ​നം; ന​ഴ്സ് അ​റ​സ്റ്റി​ൽ

sponsored advertisements

sponsored advertisements

sponsored advertisements

31 July 2021

ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ക്രൂ​ര​മ​ർ​ദ​നം; ന​ഴ്സ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു കു​ഞ്ഞി​നെ മ​ര്‍​ദി​ച്ച ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. ഷ​ഹ​ദാ​ര​യി​ലെ വി​വേ​ക് വി​ഹാ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഴ്‌​സ് സോ​മ​യ്യ (24) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് സ്വ​ദേ​ശി​യാ​യ സ​ബീ​ബ് എ​ന്ന​യാ​ളു​ടെ കു​ട്ടി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മേ​യി​ലാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ഇ​ര​ട്ട കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത് അ​ടു​ത്തി​ടെ കു​ട്ടി​ക​ളി​ലൊ​രാ​ള്‍​ക്ക് അ​സു​ഖം ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ജൂ​ലൈ 18നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന ദി​വ​സം ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.