ലഖിംപുർ കൂട്ടക്കൊല: നടപടിയിൽ സുപ്രീംകോടതിക്ക് അതൃപ്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 October 2021

ലഖിംപുർ കൂട്ടക്കൊല: നടപടിയിൽ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ കൂ​ട്ട​ക്കൊ​ല കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യെ കൊ​ല​പാ​ത​കക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​പോ​ലെ ത​ന്നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ സു​പ്രീം​കോ​ട​തി ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ 20ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത യു​പി സ​ർ​ക്കാ​ർ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കൊ​ണ്ട് എ​ന്തു സ​ന്ദേ​ശ​മാ​ണു ന​ൽ​കു​ന്ന​തെ​ന്നു ചോ​ദി​ച്ച ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​തി ആ​രു ത​ന്നെ​യാ​യാ​ലും എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഉ​ന്ന​ത​ർ ആ​യ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം കൊ​ണ്ട് പ​രി​ഹാ​രം ഉ​ണ്ടാ​കി​ല്ല. മ​റ്റ് ഏ​ജ​ൻ​സി​ക​ളെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്കു​ന്ന​ത് യു​പി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. കേ​സി​ലെ തെ​ളി​വു​ക​ളും വ​സ്തു​ത​ക​ളും അ​തേ​പ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും യു​പി പോ​ലീ​സ് മേ​ധാ​വി​ക്കു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ യു​പി സ​ർ​ക്കാ​രും പോ​ലീ​സും മ​തി​യാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​യും തു​റ​ന്നു സ​മ്മതി​ച്ചു.