ലഖിംപുർ കർഷക കൂട്ടക്കൊല: മന്ത്രിപുത്രൻ അറസ്റ്റിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 October 2021

ലഖിംപുർ കർഷക കൂട്ടക്കൊല: മന്ത്രിപുത്രൻ അറസ്റ്റിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്കു വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി എ​ട്ടു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ൽ. 12 മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാണ് ആശിഷിന്‍റെ അ​റ​സ്റ്റ് ക്രൈം​ബ്രാ​ഞ്ച് രേ​ഖപ്പെ​ടു​ത്തി​യ​ത്. സ​ദ​ർ എം​എ​ൽ​എ യോ​ഗേ​ഷ് വ​ർ​മ​യു​ടെ സ്കൂ​ട്ട​റി​ൽ മാ​ധ‍്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഏ​റെ നാ​ട​കീ​യ​മാ​യാണ് ആശിഷ് മിശ്ര ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗസ്ഥ​ർക്കു​മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. ​ ല​ഖിം​പു​ർ ഖേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ പി​ൻ​വാ​തി​ലി​ലൂ​ടെ​യാ​ണ് പ്ര​വേ​ശി​ച്ച​ത്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം വൻ പോ​ലീ​സ് സ​ന്നാ​ഹം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് രാ​വി​ലെ​ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.
ആ​ദ്യ​ത്തെ നോ​ട്ടീ​സി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ ആ​ശി​ഷ് മി​ശ്ര​യ്ക്ക് ര​ണ്ടാ​മ​തും നോ​ട്ടീ​സ് അ​യ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹാജരായത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റി​നു ശേ​ഷ​മാ​ണു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​ശി​ഷി​നു പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത ഏ​റ്റെ​ടു​ത്ത ആ​ശി​ഷ്, പ​ക്ഷേ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. കൊ​ല​പാ​ത​കം, ക​ലാ​പ​മു​ണ്ടാ​ക്ക​ൽ തു​ട​ങ്ങി എ​ട്ടു വ​കു​പ്പു​ക​ൾ ആ​ശി​ഷി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​തി​നു തെ​ളി​വു​ക​ളാ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സ​ത്യ​വാ​ങ്മൂ​ല​വും ആ​ശി​ഷ് ഹാ​ജ​രാ​ക്കി. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.36 മു​ത​ൽ 3.30വ​രെ താ​ൻ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന് വ‍്യ​ക്ത​മാ​യ തെ​ളി​വു ന​ൽ​കാ​ൻ ആ​ശി​ഷി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.
സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട സു​പ്രീം​കോ​ട​തി, യു​പി പോ​ലീ​സി​നോ​ട് ആ​ശി​ഷ് മി​ശ്രയെ ചോ​ദ്യം ചെ​യ്യുന്നതു വൈ​കു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ന്ന​ത​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നി​യ​മം ഒ​രു​പോ​ലെ​യാ​ണെ​ന്നും കേ​സി​ൽ ഉ​ന്ന​ത​ർ ആ​രൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നി​യ​മം ന​ട​പ്പാ​ക്കണ​മെ​ന്നും സു​പ്രീം​കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.