ലണ്ടൻ വിമാനക്കൂലി നാലു ലക്ഷം; ഇന്ത്യക്കാർ ആശങ്കയിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 August 2021

ലണ്ടൻ വിമാനക്കൂലി നാലു ലക്ഷം; ഇന്ത്യക്കാർ ആശങ്കയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള വി​​​ല​​​ക്ക് ബ്രി​​​ട്ട​​​ൻ നീ​​​ക്കി​​​യ​​​തോ​​​ടെ ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കൂ​​​ലി​​​യി​​​ൽ വ​​​ൻ ക​​​യ​​​റ്റം. പ​​​തി​​​നെ​​​ട്ടു മു​​​ത​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ ല​​​ണ്ട​​​ൻ ​​ഹീ​​​ത്രൂ-​​കൊ​​​ച്ചി വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും വി​​​മാ​​​നയാ​​​ത്ര​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാതിരിക്കുമോ എന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തിൽ റെ​​​ഡ് ലി​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​യെ ഓഗസ്റ്റ് 8-നാണ് ആം​​ബ​​​ർ ലി​​​സ്റ്റി​​​ലേ​​​ക്കു യു​​​കെ മാ​​​റ്റി​​​യ​​​ത്. ഡ​​​ൽ​​​ഹി- ല​​​ണ്ട​​​ൻ വി​​​മാ​​​ന​​​ക്കൂ​​​ലി ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സി​​​ൽ നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യാ​​​യി (3.95 ല​​​ക്ഷം) കു​​​ത്ത​​​നെ കൂ​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കാ​​​ണി​​​ച്ച് മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സ​​​ഞ്ജീ​​​വ് ഗു​​​പ്ത വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. ക​​​രോ​​​ല​​​യ്ക്കു ക​​​ത്ത​​​യ​​​ച്ചി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റ് 26ലെ ​​​എ​​​യ​​​ർ ഇ​​​ന്ത്യ ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ന്‍റെ സ്ക്രീ​​​ൻ​​​ഷോ​​​ട്ടു​​​ക​​​ളും ഇ​​​ദ്ദേ​​​ഹം ട്വി​​​റ്റ​​​റി​​​ൽ പ​​​ങ്കു​​​വ​​​ച്ചു. വ​​​ണ്‍വേ ഇ​​​ക്ക​​​ണോ​​​മി നി​​​ര​​​ക്കാ​​​ണി​​​ത്. ഫ​​​സ്റ്റ് ക്ലാ​​​സ് യാ​​​ത്ര​​​യു​​​ടെ നി​​​ര​​​ക്ക​​​ല്ലി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു. മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്കു വേ​​​റെ തു​​​ക മു​​​ട​​​ക്ക​​​ണം. എ​​​ന്നാ​​​ൽ, ഇ​​​തേ റൂ​​​ട്ടി​​​ൽ ഒ​​​രു യാ​​​ത്ര​​​യ്ക്ക് 1.15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലെ നി​​​ര​​​ക്കെ​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ വ്യ​​​ക്ത​​​മാ​​​ക്കി.
എ​​​യ​​​ർ ഇ​​​ന്ത്യ​​​ക്കു പു​​​റ​​​മെ വി​​​സ്താ​​​ര, ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സ് എ​​​ന്നി​​​വ​​​രും വ​​​ൻ​​​തോ​​​തി​​​ൽ വി​​​മാ​​​ന​​​നി​​​ര​​​ക്ക് കൂ​​​ട്ടി. സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ൽ 55,000 മു​​​ത​​​ൽ 70,000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് കോ​​​വി​​​ഡി​​​നെത്തുട​​​ർ​​​ന്നു ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ത​​​യെ വ​​​ൻ​​​തു​​​ക ഈ​​​ടാ​​​ക്കി വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​ത്.
ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​നെ​​​ടു​​​ത്ത ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ബ്രി​​​ട്ട​​​നിലെ​​​ത്തി പ​​​ത്തു ദി​​​വ​​​സം ഹോം ക്വാ​​​റ​​​റ്റൈ​​​നി​​​ൽ ക​​​ഴി​​​യേ​​​ണ്ട​​​തു​​​ണ്ട്. നി​​​ല​​​വി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 30 വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വാ​​​ദം. കൂ​​​ടു​​​ത​​​ൽ ഫ്ളൈ​​​റ്റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു വ​​​രെ വി​​​മാ​​​ന​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.