ലീല കൃഷ്ണൻ നായർ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

17 May 2021

ലീല കൃഷ്ണൻ നായർ അന്തരിച്ചു

മും​ബൈ: ലീ​ല ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ ഭാ​ര്യ ലീ​ല കൃ​ഷ്ണ​ൻ നാ​യ​ർ (90) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഒ​ന്ന​ര​മാ​സ​മാ​യി ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. കണ്ണൂര്‍ അഴീക്കോട് രാജരാജേശ്വരി വീവിങ് മില്‍ സ്ഥാപകനായ പ​രേ​തനാ​യ എ.​കെ. നാ​യ​രു​ടെ മ​ക​ളാ​ണു ലീ​ല. സൈനിക സേവനത്തില്‍ നിന്നു വിരമിച്ച ശേഷമാണു ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ലീല ലെയ്സ് എന്ന പേരില്‍ മുംബൈയിലെ തുണിവ്യവസായ രംഗത്തേക്ക് ഇറങ്ങിയത്. 1986ല്‍ മുംബൈ വിമാനത്താവളത്തിനടുത്ത് ഭാര്യയുടെ പേരില്‍ അദ്ദേഹം ആരംഭിച്ച ഹോട്ടലില്‍ നിന്നാണ് ലീലാ ഗ്രൂപ്പിന്‍റെ വളര്‍ച്ച. 1950ലായിരുന്നു വിവാഹം. വിവേക് നായര്‍, ദിനേശ് നായര്‍ എന്നിവരാണ് മക്കള്‍. ലക്ഷ്മി നായര്‍, മധു നായര്‍ എന്നിവര്‍ മരുമക്കളുമാണ്.