ലോക്ഡൗൺ പിൻവലിക്കൽ ഘട്ടംഘട്ടമായി മതിയെന്ന് ഐസിഎംആർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 June 2021

ലോക്ഡൗൺ പിൻവലിക്കൽ ഘട്ടംഘട്ടമായി മതിയെന്ന് ഐസിഎംആർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വുവ​ന്നെ​ങ്കി​ലും പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ സാ​വ​ധാ​ന​ത്തി​ൽ മാ​ത്രം മ​തി​യെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​ണ്‍ലോ​ക്ക് പ്ര​ക്രി​യ സാ​വ​ധാ​ന​ത്തി​ലും ഘ​ട്ടം ഘ​ട്ട​മാ​യും മാ​ത്രം മ​തി​യെ​ന്നാ​ണ് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ നി​ർ​ദേ​ശി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ എ​ത്തി​യാ​ൽ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ​നു​വ​ദി​ച്ച് അ​ണ്‍ലോ​ക്ക് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​മെ​ന്ന് ബ​ൽ​റാം ഭാ​ർ​ഗ​വ നി​ർ​ദേ​ശി​ച്ചു. ഒ​രാ​ഴ്ച കാ​ല​യ​ള​വി​ൽ ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ആ​ളു​ക​ളി​ൽ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യി​രി​ക്ക​ണം വാ​ക്സി​നേ​ഷ​ൻ. അ​ല്ലാ​ത്തപ​ക്ഷം ഇ​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം തു​റ​ന്നി​ട​ൽ ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ടാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജ​നം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് മ​റ്റൊ​രു സു​പ്ര​ധാ​ന നി​ർ​ദേ​ശം.
പ​രി​ശോ​ധ​ന​ക​ൾ വ്യാ​പി​പ്പി​ച്ച​തും അ​തി​വ്യാ​പ​ന​മു​ള്ള ജി​ല്ല​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഫ​ലം ക​ണ്ടി​ട്ടു​ണ്ട്. എ​ങ്കി​ലും വ​ള​രെ സാ​വ​ധാ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന​തേ ഗു​ണം ചെ​യ്യൂ എ​ന്നും ഐ​സി​എം​ആ​ർ മേ​ധാ​വി പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് കു​റ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​ണ്‍ലോ​ക്ക് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.