വാക്സിൻ നയത്തിനെതുരെ സുപ്രീംകോടതി; ഒറ്റവില വേണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 June 2021

വാക്സിൻ നയത്തിനെതുരെ സുപ്രീംകോടതി; ഒറ്റവില വേണം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീംകോ​ട​തി. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള വാ​ക്സി​ന് ര​ണ്ടു വി​ല നി​ശ്ച​യി​ച്ച​തി​ന്‍റെ യു​ക്തി എ​ന്തെ​ന്നു ചോ​ദി​ച്ച കോ​ട​തി, ഗ്രാ​മ​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​ങ്ങ​നെ ഉ​റ​പ്പാ​ക്കു​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ചോ​ദി​ച്ചു. ഒ​രേ വാ​ക്സി​നു ര​ണ്ടു പേ​ർ​ക്ക് ര​ണ്ടു വി​ല​ക​ളി​ൽ എ​ങ്ങ​നെ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റ്റൊ​രു ചോ​ദ്യം. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും നി​കു​തിദാ​യ​ക​രു​ടെ പ​ണ​മാ​ണ് വാ​ക്സി​നായി ചെ​ല​വ​ഴി​ക്കു​ന്ന​ത്. കേ​ന്ദ്രം വാ​ക്സി​ൻ ഏ​റ്റെ​ടു​ക്കു​ക​യും സം​സ്ഥാ​ന​ങ്ങ​ൾ അ​ത് വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണം- കോ​ട​തി നി​ർ​ദേ​ശി​ച്ചു.
45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കേ​ന്ദ്രം വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു. 45 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യി സം​സ്ഥാ​നം സം​ഭ​രി​ക്ക​ണ​മെ​ന്നു പ​റ​യു​ന്നു. വാ​ക്സി​ൻ വാ​ങ്ങാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല സം​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് എന്തു യു​ക്തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വാ​ക്സി​ൻ ല​ഭ്യ​ത​യ്ക്കാ​യി കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്രമാ​ന​ദ​ണ്ഡ​ത്തെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​യ ന​യ​വും നി​ല​പാ​ടും അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യി​ച്ചു.