വാക്സിൻ നിർണായകമെന്നു മോദി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 May 2021

വാക്സിൻ നിർണായകമെന്നു മോദി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വാ​ക്സി​ൻ നി​ർ​ണാ​യ​ക​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും മ​ഹാ​മാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നും വാ​ക്സി​ൻ സു​പ്ര​ധാ​ന​മാ​ണ്. മ​ഹാ​മാ​രി ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ന​കം വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് മ​നു​ഷ്യ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഴി​വു​മാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ന്ന​ണി​പ്പോ​രാ​ളി​ക​ളെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന മ​ഹാ​മാ​രി​യാ​ണ് കോ​വി​ഡ് എ​ന്നും മോ​ദി പ​റ​ഞ്ഞു. നി​ര​വ​ധി​പ്പേ​രു​ടെ ജീ​വി​ത​ത്തി​ൽ ദു​ര​ന്തം വി​ത​ച്ച മ​ഹാ​മാ​രി സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ൾ ഓ​ർ​മി​ക്ക​പ്പെ​ടു​ക കോ​വി​ഡി​ന് മു​ൻ​പും പി​ൻ​പും എ​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ബു​ദ്ധ പൂ​ർ​ണി​മ​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കോ​വി​ഡി​ന് മു​മ്പു​ള്ള ലോ​ക​മാ​യി​രി​ക്കി​ല്ല വ​രാ​നി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ളെ​യും മ​ഹാ​മാ​രി ബാ​ധി​ച്ചു. എ​ന്നാ​ൽ, ചി​ല തി​രി​ച്ച​റി​വു​ക​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ക​രു​ത്തു​പ​ക​രാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.