വാക്സിൻ സംസ്ഥാനങ്ങള്‍ക്കു നല്‍കില്ലെന്നു യുഎസ് മരുന്നുകമ്പനികള്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 May 2021

വാക്സിൻ സംസ്ഥാനങ്ങള്‍ക്കു നല്‍കില്ലെന്നു യുഎസ് മരുന്നുകമ്പനികള്‍

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഴി അ​ല്ലാ​തെ ഡ​ൽ​ഹി ഉ​ൾ​പ്പെടെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കമ്പ​നി​ക​ളാ​യ മൊ​ഡേ​ണ​യും ഫൈ​സ​റും. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് നേ​രി​ട്ട് മ​രു​ന്നു വി​ൽ​ക്കി​ല്ലെ​ന്ന് കമ്പ​നി​ക​ൾ അ​റി​യി​ച്ച​താ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മാ​ത്ര​മേ മ​രു​ന്നു വി​ൽ​ക്കൂ എ​ന്നാ​ണ് കമ്പ​നി​ക​ൾ പ​റ​യു​ന്ന​ത്. വാ​ക്സി​ൻ ക്ഷാ​മംമൂ​ലം ഡ​ൽ​ഹി​യി​ൽ പ​തി​നെ​ട്ടി​നും 44നും ​ഇ​ട​യി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രു​ന്നു. വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫൈ​സ​റും മൊ​ഡേ​ണ​യു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു മ​രു​ന്നു വി​ൽ​ക്കാ​ൻ ഇ​രു ക​മ്പ​നി​ക​ളും വി​സ​മ്മ​തി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഴി​യ​ല്ലാ​തെ മ​രു​ന്നു വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​രു​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നേ​ര​ത്തേ വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​നോ​ടും കേ​ന്ദ്ര​ത്തി​ന​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു മ​രു​ന്നു വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മൊ​ഡേ​ണ പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു.
കോ​വാ​ക്സി​ൻ ഉ​ൾപ്പെടെ മ​രു​ന്നു​ക​ൾ എ​ല്ലാം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ എ​ല്ലാ മ​രു​ന്നുകമ്പ​നി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.