വിദേശ വാക്സിനുകൾക്ക് ഇളവനുവദിച്ച് ഡ്രഗ്സ് കണ്‍ട്രോളർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 June 2021

വിദേശ വാക്സിനുകൾക്ക് ഇളവനുവദിച്ച് ഡ്രഗ്സ് കണ്‍ട്രോളർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ അം​ഗീ​കൃ​ത വി​ദേ​ശ വാ​ക്സി​നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ള​വ​നു​വ​ദി​ച്ച് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ. ത​ദ്ദേ​ശീ​യ​മാ​യ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​വും, വാ​ക്സി​ന്‍റെ ഓ​രോ ബാ​ച്ചി​നും സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി ന​ൽ​കേ​ണ്ട അ​നു​മ​തി​യും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ഒ​ഴി​വാ​ക്കി. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗം വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കു​ക എ​ന്ന​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഇ​തു​മ​റി​ക​ട​ക്കാ​ൻ വി​ദേ​ശ​ത്തെ അം​ഗീ​കൃ​ത വാ​ക്സി​നു​ക​ൾകൂ​ടി രാ​ജ്യ​ത്ത് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യ​ത്. നി​ല​വി​ൽ വി​ദേ​ശ വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് രാ​ജ്യ​ത്ത് പ​രീ​ക്ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ വാ​ക്സി​ന്‍റെ ഓ​രോ ബാ​ച്ചി​നും സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി​യു​ടെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണ്. ഇ​താ​ണ് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ഒ​ഴി​വാ​ക്കി​യ​ത്.
അ​മേ​രി​ക്ക​യി​ലെ എ​ഫ്ഡി​എ, യൂ​റോ​പ്യൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി, യു​കെ എം​എ​ച്ച്ആ​ർ​എ, പി​എം​ഡി​എ ജ​പ്പാ​ൻ, ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗപ്പ​ട്ടി​ക എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള വാ​ക്സി​നു​ക​ൾ​ക്കാ​ണ് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ മൊ​ഡേ​ണ, ഫൈ​സ​ർ പോ​ലു​ള്ള വി​ദേ​ശ വാ​ക്സി​നു​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​ട​ൻത​ന്നെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം.