വീണ്ടും കർഷകരുടെ ഡൽഹി മാർച്ച്

sponsored advertisements

sponsored advertisements

sponsored advertisements

24 May 2021

വീണ്ടും കർഷകരുടെ ഡൽഹി മാർച്ച്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡും ലോ​ക്ഡൗ​ണും അ​വ​ഗ​ണി​ച്ച് മെയ് 26ന് പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​വ്യാ​പ​ക ക​രി​ദി​നാ​ച​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ക​ർ​ഷ​കസ​മ​രം ആ​റുമാ​സം പൂ​ർ​ത്തി​യാ​കു​ന്ന 26-നു ​കേ​ര​ളം അ​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ ക​രി​ദി​നം ആ​ച​രി​ക്കും. മെയ് 26ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ട്രാ​ക്ട​റു​ക​ളി​ലും മ​റ്റു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് മാ​ർ​ച്ച് തു​ട​ങ്ങി. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ലും പ​ഞ്ചാ​ബി​ലെ സ​ൻ​ഗ്രൂ​രി​ലും കേ​ന്ദ്രീ​ക​രി​ച്ച ശേ​ഷ​മാ​ണു ക​ർ​ഷ​ക​ർ സം​ഘ​ടി​ത​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു മാ​ർ​ച്ച് തു​ട​ങ്ങി​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ​യും ശ​രി​യാ​യി ധ​രി​ക്കാ​തെ​യും മ​റ്റു കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ​യു​മാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ഡ​ൽ​ഹി മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഡ​ൽ​ഹി​യി​ൽ സ​മ​രം തു​ട​രു​ന്ന ക​ർ​ഷ​ക​രോ​ടൊ​പ്പം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ കൂ​ടി ചേ​രു​മെ​ന്ന് ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ഗു​ർ​നാം സിം​ഗ് ച​രൂ​ണി പ​റ​ഞ്ഞു. പ​ഞ്ചാ​ബി​ലെ ത​ര​ണ്‍ താ​ര​ണി​ൽ നി​ന്നു ക​ഴി​ഞ്ഞയാഴ്ച പു​റ​പ്പെ​ട്ട ക​ർ​ഷ​കസം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. കോ​ണ്‍വോ​യി​ക​ളാ​യി 2,000 വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലെ ക​രി​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​രു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു പ​ശ്ചി​മബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ബി​ജെ​പി​ക്കെ​തി​രേ ജ​നം വോ​ട്ട് ചെ​യ്ത​തെ​ന്നു ക​ർ​ഷ​ക നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. വി​വാ​ദ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നു ക​ർ​ഷ​ക​ർ ആ​വ​ർ​ത്തി​ച്ചു. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ സിം​ഘു, ഗാ​സി​യാ​ബാ​ദ്, ടി​ക്രി, ധ​ൻ​സ, ഷാ​ജ​ഹാ​ൻ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​റു മാ​സ​മാ​യി ക​ർ​ഷ​കസ​മ​രം തു​ട​രു​ന്ന​ത്.