ശശികലയുടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

sponsored advertisements

sponsored advertisements

sponsored advertisements

9 September 2021

ശശികലയുടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജ​​​​​യ​​​​​ല​​​​​ളി​​​​​ത​​​​​യു​​​​​ടെ തോ​​​​​ഴി ശ​​​​​ശി​​​​​ക​​​​​ല​​​​​യു​​​​​ടെ നൂ​​​​​റു​​​​​കോ​​​​​ടി​​​​​യോ​​​​​ളം രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന സ്വ​​​​​ത്തു​​​​​ക്ക​​​​​ൾ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി​​​​​വ​​​​​കു​​​​​പ്പ് ക​​​​​ണ്ടു​​​​​കെ​​​​​ട്ടി.​​​ ചെ​​​​​ന്നൈ പ​​​​​യ്യാ​​​​​നൂ​​​​​രി​​​​​ൽ 22 ഏ​​​​​ക്ക​​​​​റി​​​​​ൽ സ്ഥി​​​​​തിചെ​​​​​യ്യു​​​​​ന്ന ബം​​​​​ഗ്ലാ​​​​​വ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് ബേ​​​​​നാ​​​​​മി ഇ​​​​​ട​​​​​പാ​​​​​ട് നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ക​​​​​ണ്ടു​​​​​കെ​​​​​ട്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്ത് സ​​​​​മ്പാ​​​​​ദ​​​​​ന​​​​​ക്കേ​​​​​സി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നാ​​​​ലു​​​​വ​​​​ർ​​​​ഷം ജ​​​​യി​​​​ൽ​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ച്ച ശ​​​​ശി​​​​ക​​​​ല അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് മോ​​​​ചി​​​​ത​​​​യാ​​​​യ​​​​ത്. 2017ൽ ​​​​ബം​​​​ഗ്ലാ​​​​വി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. നേ​​​​ര​​​​ത്തെ ശ​​​​​ശി​​​​​ക​​​​​ല​​​​​യു​​​​​ടെ ബ​​​​​ന്ധു ജെ. ​​​​​ഇ​​​​​ള​​​​​വ​​​​​ര​​​​​ശി​​​​​യു​​​​​ടെ​​​​​യും വി.​​​​​എ​​​​​ൻ. സു​​​​​ധാ​​​​​ക​​​​​ര​​​​​ന്‍റെ​​​​​യും പേ​​​​​രി​​​​​ലു​​​​​ള്ള ഫാം​​​​​ഹൗ​​​​​സും ശ​​​​​ശി​​​​​ക​​​​​ല​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള കൊ​​​​​ട​​​​​നാ​​​​​ട് എ​​​​​സ്റ്റേ​​​​​റ്റും ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി വ​​​​​കു​​​​​പ്പ് ക​​​​​ണ്ടു​​​​​കെ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു.