ശ്രീലങ്കന്‍ തീരത്ത് മാലിന്യക്കൂമ്പാരം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 June 2021

ശ്രീലങ്കന്‍ തീരത്ത് മാലിന്യക്കൂമ്പാരം

കൊളംബോ: തീ പിടിച്ച ചരക്കുകപ്പല്‍ സമുദ്രമേഖലയിലുണ്ടാക്കുന്ന പാരിസ്ഥിതിക മലിനീകരണത്തിന്‍റെ ഭീതിയിലാണ് ശ്രീലങ്ക. തീ പിടിച്ച് 12 ദിവസം പിന്നിടുമ്പോള്‍ കപ്പല്‍ മുങ്ങാന്‍ തുടങ്ങി. ആഴക്കടലിലേക്ക് കപ്പല്‍ തള്ളിനീക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കപ്പലില്‍നിന്ന് കടലിലേക്കൊഴുകിയ 350 മെട്രിക് ടണ്‍ വരുന്ന ഇന്ധനം ശ്രീലങ്കയുടെ 30 കി.മീറ്റര്‍ ദൂരം വരുന്ന തീരമേഖലയെ വളരെയേറെ വിഷമയമാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കപ്പലിലെ തീ ഇപ്പോഴും പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അതിനിടയില്‍ ഇന്ധനച്ചോര്‍ച്ച കൂടുതല്‍ രൂക്ഷമാകുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട 186 മീറ്റര്‍ നീളമുള്ള കപ്പല്‍ കൊളംബോ തുറമുഖത്ത് അടുക്കുന്നതിന് നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. 1486 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത്.
ശ്രീലങ്കയുടെ തീരമേഖലയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും ഇതെന്നും മത്സ്യങ്ങള്‍ അടക്കമുള്ള സമുദ്രജീവികള്‍ക്ക് ഗുരുതരമായ നാശമാണ് ഇതുമൂലം ഉണ്ടാവുകയെന്നും പരിസ്ഥിതി ഗവേഷകര്‍ പറയുന്നു. കൊച്ചി, ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ തീരസംരക്ഷണസേന നിര്‍ദ്ദേശിച്ചു.