ശ്രീ​​​​​ജേ​​​​​ഷ് ലോകത്തിലെ മി​​​​​ക​​​​​ച്ച ഗോ​​​​​ളി

sponsored advertisements

sponsored advertisements

sponsored advertisements

7 October 2021

ശ്രീ​​​​​ജേ​​​​​ഷ് ലോകത്തിലെ മി​​​​​ക​​​​​ച്ച ഗോ​​​​​ളി

ലൗ​​​​​സാ​​​​​നെ (സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്): അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ​ഹോ​​​​​ക്കി ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍റെ (എ​​​​​ഫ്ഐ​​​​​എ​​​​​ച്ച്) 2020-2021 സീ​​​​​സ​​​​​ണ്‍ പു​​​​​ര​​​​​സ്കാ​​​​​ര വേ​​​​​ദി​​​​​യി​​​​​ൽ സ​​​​​ർ​​​​​വം ഇ​​​​​ന്ത്യ​​​​​ൻ മ​​​​​യം. പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ആ​​​​​കെ​​​​​യു​​​​​ള്ള എ​​​​​ട്ട് പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ട്ടും ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മി​​​​​ക​​​​​ച്ച ഗോ​​​​​ൾ കീ​​​​​പ്പ​​​​​റി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം മ​​​​​ല​​​​​യാ​​​​​ളി​​​​​യും ഇ​​​​​ന്ത്യ​​​​​യെ ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​മ്പി​​​​​ക്സ് വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച​​​​​തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ച താ​​​​​ര​​​​​വു​​​​​മാ​​​​​യ പി.​​​​​ആ​​​​​ർ. ശ്രീ​​​​​ജേ​​​​​ഷ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ഫ്ഐ​​​​​എ​​​​​ച്ച് പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.
2014ൽ ​​​​​മി​​​​​ക​​​​​ച്ച ഗോ​​​​​ൾ കീ​​​​​പ്പ​​​​​റി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​ര​​പ്പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ശ്രീ​​​​​ജേ​​​​​ഷി​​​​​നെ പി​​​​​ന്ത​​​​​ള്ളി ഹോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ജാ​​​​​പ് സ്റ്റോ​​​​​ക്മാ​​​​​ൻ അ​​​​​വാ​​​​​ർ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2016ലും ​​​​​ശ്രീ​​​​​ജേ​​​​​ഷ് ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​ന്തി​​​​​മ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. 58.34 പോ​​​​​യി​​​​​ന്‍റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ശ്രീ​​​​​ജേ​​​​​ഷ് മി​​​​​ക​​​​​ച്ച ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു. ബെ​​​​​ൽ​​​​​ജി​​​​​യ​​​​​ത്തി​​​​​ന്‍റെ വി​​​​​ൻ​​​​​സെ​​​​​ന്‍റ് വ​​​​​നാ​​​​​ഹ് (34.40), ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ൻ​​​​​ഡ്രൂ ചാ​​​​​ർ​​​​​ട്ട​​​​​ർ (7.26) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​ണു ശ്രീ​​​​​ജേ​​​​​ഷ് പി​​​​​ന്ത​​​​​ള്ളി​​​​​യ​​​​​ത്.