സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്സിൻകൂടി നല്‍കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

31 May 2021

സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്സിൻകൂടി നല്‍കും

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ ജൂ​ണി​ൽ പ​ന്ത്ര​ണ്ട് കോ​ടി ഡോ​സ് വാ​ക്സി​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​ൽ 6.09 കോ​ടി ഡോ​സു​ക​ൾ കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​വ​ശേ​ഷി​ക്കു​ന്ന 5.86 കോ​ടി സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ടു സം​ഭ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​നം നേ​രി​ടു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ വാ​ക്സി​നേ​ഷ​നും വേ​ഗ​ത്തി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കൂ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വാ​ക്സി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന വാ​ക്സി​നേ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ ക​മ്പ​നി​ക​ളു​ടെ വാ​ക്സി​നു​ക​ൾ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് നേ​രി​ട്ട് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​ർ തേ​ടു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക​യാ​ണ് ല​ക്ഷ്യം.