സര്‍ക്കാരിനെ വിമർശിക്കുന്നതു രാജ്യദ്രോഹ കുറ്റമല്ല: സുപ്രീംകോടതി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 June 2021

സര്‍ക്കാരിനെ വിമർശിക്കുന്നതു രാജ്യദ്രോഹ കുറ്റമല്ല: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ​യും അ​ധി​കാ​രി​ക​ളെ​യും വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്താ​നാ​കി​ല്ലെ​ന്നു സു​പ്രീംകോ​ട​തി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തോ സം​ഘ​ർ​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തോ ആ​യ രീ​തി​യി​ൽ വി​നാ​ശ​ക​ര​മാ​യ പ്ര​വ​ണ​ത​യോ​ടെ വാ​ക്കു​ക​ൾ അ​ല്ലെ​ങ്കി​ൽ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​നു​ള്ള ഐ​പി​സി 124 എ ​വ​കു​പ്പ് ഉ​പ​യോ​ഗി​ക്കാ​വൂ​യെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് ദു​വയ്ക്കെ​തി​രേ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കു​റ്റം സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ൽനി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ഉ​ത്ത​ര​വ് കേ​ദാ​ർ​നാ​ഥ് സിം​ഗ് കേ​സി​ൽ 1962ൽ ​സു​പ്രീംകോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഈ ​ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ടതെ​ന്നും കോ​ട​തി രാ​ജ്യ​ത്തെ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു.
പൊ​തു​ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ച്ച​തി​നോ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ത്തി​നോ ഒ​രു പൗ​ര​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ദാ​ർ​നാ​ഥ് സിം​ഗ് കേ​സി​ൽ സു​പ്രീംകോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ത്ര ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണെ​ങ്കി​ലും അ​ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
വോ​ട്ട് തേ​ടു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ര​ണ​ങ്ങ​ളും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നെ​ന്നു വി​നോ​ദ് ദു​വ യൂ​ട്യൂ​ബ് ചാ​ന​ൽ ഷോ​യി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി മ​ഹാ​സു യൂ​ണി​റ്റ് നേ​താ​വ് അ​ജ​യ് ശ്യാം ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശ് പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും വി​നോ​ദ് ദു​വ​യ്ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്നു.