സര്‍ക്കാര്‍ സഹായം മൗലികാവകാശമല്ല: സുപ്രീംകോടതി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 September 2021

സര്‍ക്കാര്‍ സഹായം മൗലികാവകാശമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: നല്‍കിവരുന്ന ധനസഹായം (എയ്ഡ്) പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അവകാശലംഘനമെന്നു പറഞ്ഞ് ചോദ്യം ചെയ്യാന്‍ എയ്‍ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേര്‍തിരിവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യുപിയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ സ്ഥിരനിയമനം നിര്‍ത്തലാക്കിയത് ഭരണഘടനാവിരുദ്ധമെന്ന ഹൈക്കോടതി വിധി ചോദ്യം ചയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരി‍ജിയാണ് പരിഗണിച്ചത്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
ധനസഹായം ലഭിക്കുക മൗലികാവകാശമല്ല. അതിനാല്‍ത്തന്നെ അത്തരമൊരു നടപടി ചോദ്യം ചെയ്യുന്നതിനു പരിമിതിയുണ്ട്. ഒരേതരം സ്ഥാപനങ്ങള്‍ തമ്മില്‍ സഹായത്തിന്‍റെ കാര്യത്തില്‍ വിവേചനമുണ്ടായാല്‍ ചോദ്യം ചെയ്യാം. സഹായം നല്‍കുമ്പോള്‍ ഉപാധികളുണ്ടാകും. അവ അംഗീകരിക്കാന്‍ തയാറല്ലാത്ത സ്ഥാപനത്തിനു സഹായം വേണ്ടെന്നു വയ്ക്കാം. തങ്ങളുടെ വ്യവസ്ഥയനുസരിച്ചു വേണം സഹായം തരാനെന്നു പറയാന്‍ സ്ഥാപനത്തിന് അവകാശമില്ല.
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനാ വകപ്പിന് (30) ന്യായമായ നിയന്ത്രണങ്ങള്‍ ബാധകമാണ്. ന്യൂനപക്ഷ ഇതര സ്ഥാപനത്തിന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട അവകാശമെന്ന രീതിയില്‍ അതു പിന്‍വലിക്കാനാവില്ല. സഹായം സ്വീകരിക്കുന്ന സ്ഥാപനം അതിനുള്ള വ്യവസ്ഥകളും പാലിക്കണം- കോടതി പറഞ്ഞു.