സഹകരണത്തില്‍ തൊടരുത്; കേന്ദ്രത്തോട് സുപ്രീംകോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 July 2021

സഹകരണത്തില്‍ തൊടരുത്; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രപ​രി​ധി​യി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള കേ​ന്ദ്രശ്ര​മ​ങ്ങ​ൾ​ക്കു ത​ട​യി​ട്ട് സുപ്രീംകോടതി. യു​പി​എ സ​ർ​ക്കാ​രിന്‍റെ കാലത്തു ന​ട​പ്പാ​ക്കി​യ 97-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലെ പാ​ർ​ട്ട് ഒ​ൻ​പ​ത് ബി​യി​ലെ വി​വി​ധ അ​നു​ച്ഛേ​ദ​ങ്ങ​ൾ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യു​ടെ 2013ലെ ​വി​ധി ഭാ​ഗി​ക​മാ​യി ശ​രി​വ​യ്ക്കു​ക​യാ​ണു ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​എഫ്. ന​രി​മാ​ൻ, കെ.​എം. ജോ​സ​ഫ്, ബി.​ആ​ർ. ഗ​വാ​യ് എ​ന്നി​വർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചെ​യ്ത​ത്. ഒ​ന്നി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലോ കേ​ന്ദ്ര​ത്തി​ന് ഇ​ട​പെ​ടാ​മെ​ന്ന പാ​ർ​ട്ട് ഒ​ൻ​പ​ത് ബി ​നി​യ​മം നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ മൂ​ന്നം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഭി​ന്നാ​ഭി​പ്രാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്രസ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാം എ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ ന​രി​മാ​നും ഗ​വാ​യി​യും ഉ​ൾ​പ്പെ​ട്ട ഭൂ​രി​പ​ക്ഷം വി​ധി​ച്ച​പ്പോ​ൾ, 97-ാം ഭേ​ദ​ഗ​തി പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണം എ​ന്ന ഭി​ന്ന വി​ധി​യാ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
സ​ഹ​ക​ര​ണസം​ഘം സം​സ്ഥാ​ന പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണെ​ന്ന് വി​ധി​ച്ച ബെ​ഞ്ച്, ദേ​ദ​ഗ​തിക്ക് പാ​ർ​ല​മെ​ന്‍റിന് അ​ധി​കാ​ര​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന വി​ഷ​യ​ത്തി​ൽ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​ണമെ​ങ്കി​ൽ ആ​ർ​ട്ടി​ക്കി​ൾ 368 (2) അ​നു​ശാ​സി​ക്കു​ന്നതു പ്രകാരം ഭേ​ദ​ഗ​തി വ​രു​ത്തി​യ​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ രാഷ്‌ട്രപ​തി​ക്കു സ​മ​ർ​പ്പി​ക്കും മു​ൻ​പ് പ​കു​തി​യി​ൽ അ​ധി​കം നി​യ​മ​സ​ഭ​ക​ൾ ഇതംഗീകരിക്കണം എ​ന്നു​ണ്ട്. ആ ​വ്യ​വ​സ്ഥ പാ​ലി​ക്കാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.