സാമാജികരുടെ ക്രിമിനൽ കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 August 2021

സാമാജികരുടെ ക്രിമിനൽ കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം

ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ്ര​തി​ക​ളാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക​ളു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കേ​ര​ള നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പു​തി​യ ഉ​ത്ത​ര​വ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി ന​ട​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി​മാ​രെ ഇ​നി​യൊ​രു​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മാ​റ്റ​രു​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നും ജ​സ്റ്റീ​സു​മാ​രാ​യ വി​നീ​ത് സ​ര​ണ്‍, സൂ​ര്യകാ​ന്ത് എ​ന്നി​വ​രു​മ​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. എം​പി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക ഘ​ട​ന​യി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ല്ലാ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​മാ​രോ​ടും സുപ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ചു.