സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്താമെന്നു കോടതി

sponsored advertisements

sponsored advertisements

sponsored advertisements

4 June 2021

സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്താമെന്നു കോടതി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രും വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്താ​നാ​കു​മെ​ന്നു സു​പ്രീംകോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച സി​ബി​എ​സ്ഇ ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. സ്കൂ​ൾ റി​ക്കാ​ർ​ഡു​ക​ളി​ലു​ള്ള വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​തെ സി​ബി​എ​സ്ഇ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ തി​രു​ത്ത​ൽ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന വാ​ദം ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ വി​ധി. സ്കൂ​ൾ റി​ക്കാ​ർ​ഡു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷ​ക​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി​യ​തി​നു ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ തി​രു​ത്തി ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.