സിബിഎസ്ഇ 12, ഐഎസ്‌സി പരീക്ഷ റദ്ദാക്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2021

സിബിഎസ്ഇ 12, ഐഎസ്‌സി പരീക്ഷ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12, ഐ​എ​സ്‌സി ബോ​ർ​ഡ് പ​രീ​ക്ഷ റദ്ദാക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ ഏ​ഴ് കേ​ന്ദ്ര​മ​ന്ത്രി​മാ​രും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​നാ​ണെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തീ​രു​മാ​നം മാ​റ്റു​ക​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ കാ​ര​ണം അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​വി​ഡ്‌ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 26ന് അ​വ​ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം സു​പ്രീംകോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​എ​സ്ഇ ക​ഴി​ഞ്ഞ വ​ർ​ഷം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​വ​ശേ​ഷി​ച്ച പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം നി​ർ​ണ​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം ജൂണ്‍ 3ന് കോ​ട​തി​യെ അ​റി​യി​ക്കും.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ നി​ര​വ​ധി സം​സ്ഥാ​ന സ​ർ​ക്കാ​രും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ സി​ബി​എ​സ്ഇ​യും കേ​ന്ദ്ര സ​ർ​ക്കാ​രും സ്വീ​ക​രി​ച്ചി​രു​ന്ന​ത്.
ബോ​ർ​ഡ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് റ​ദ്ദാ​ക്കി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. നി​ല​വി​ലു​ള്ള ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ന് അ​യ​വു​ണ്ടാ​കു​ന്ന മു​റ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​സ്തു​നി​ഷ്ഠമാ​യ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.