സുനന്ദ പുഷ്കറിന്‍റെ മരണം: തരൂർ കുറ്റവിമുക്തൻ

sponsored advertisements

sponsored advertisements

sponsored advertisements

19 August 2021

സുനന്ദ പുഷ്കറിന്‍റെ മരണം: തരൂർ കുറ്റവിമുക്തൻ

ന്യൂ​ഡ​ൽ​ഹി: ഭാര്യ സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ ശ​ശി ത​രൂ​രി​നെ കോ​ട​തി കു​റ്റ​വിമു​ക്ത​നാ​ക്കി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഗീ​താ​ഞ്ജ​ലി ഗോ​യ​ലാ​ണു വി​ധി പ്ര​സ്താ​വി​ച്ച​ത്. ഏ​ഴ​ര വ​ർ​ഷ​ത്തെ പീ​ഡ​ന​മാ​ണ് താൻ അ​നു​ഭ​വി​ച്ച​തെ​ന്നും ന​ന്ദി​യു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ കോ​ട​തി​യോ​ടു പ​റ​ഞ്ഞു. 2014 ജ​നു​വ​രി 17നാ​ണ് ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ലീ​ല ഹോ​ട്ട​ലി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രൂ​രി​നെ​തി​രേ ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം എ​ന്നി​വ ഉ​ൾ​പ്പെടെ​യാ​ണ് ഡൽഹി പോ​ലീ​സ് കേസ് ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ത്യേ​ക കോ​ട​തി ത​രൂ​രി​നെ​തി​രേ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും കു​റ്റം ചു​മ​ത്താ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണകാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​ധി പ്ര​സ്താ​വി​ക്കു​മ്പോ​ൾ ത​രൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ വി​കാ​സ് പ​ഹ്വ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​തു​ൽ ശ്രീ​വാ​സ്ത​വ​യും ഓ​ണ്‍ലൈ​നി​ലൂ​ടെ ശ​ശി ത​രൂ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.