സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 May 2021

സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ചി​പ്കോ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വു​മാ​യ സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ (94) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ഋ​ഷി​കേ​ശി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് അ​ന്ത്യം. ഓ​ക്സി​ജ​ൻ ലെവ​ൽ താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മെയ് 21ന് ഉ​ച്ച​യോ​ടെ ആ​രോ​ഗ്യം വ​ഷ​ളാ​വു​ക​യും അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന​ന​ശീ​ക​ര​ണ​ത്തി​നെ​തി​രാ​യി ചി​പ്കോ മു​ന്നേ​റ്റ​ത്തി​നു തു​ട​ക്ക​മി​ട്ട നേ​താ​വാ​ണ് സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ഗ്രാ​മ​ത്തി​ൽ 1970ലാ​യി​രു​ന്നു ഇ​തി​ന്‍റെ തു​ട​ക്കം. മു​റി​ക്കാ​നാ​യി ക​ണ്ടെ​ത്തി​യ മ​ര​ങ്ങ​ളി​ൽ കെ​ട്ടി​പ്പി​ടി​ച്ചു (ചി​പ്കോ) നി​ൽ​ക്കു​ന്ന സു​ന്ദ​ർ​ലാ​ൽ ബ​ഹു​ഗു​ണ​യു​ടെ​യും അ​നു​യാ​യി​ക​ളു​ടെ​യും സ​മ​ര​മു​ന്നേ​റ്റ​ത്തെ തു​ട​ർ​ന്ന് 1974 ജ​നു​വ​രി​യി​ൽ അ​ള​ക​ന​ന്ദ ന​ദീ​തീ​ര​ത്തു​ള്ള 2500 മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നു സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു പി​ന്മാ​റേ​ണ്ടി​വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 1980ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി, 15 വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 1927 ജ​നു​വ​രി ഒ​ൻ​പ​തി​ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെഹ്‌രിക്ക​ടു​ത്തു​ള്ള മ​റോ​ദ ഗ്രാ​മ​ത്തി​ലാ​ണു ജ​ന​നം. ഗാ​ന്ധി​യ​ൻ പാ​ത പി​ന്തു​ട​ർ​ന്നി​രു​ന്ന ബ​ഹു​ഗു​ണ, ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ തൊ​ട്ടു​കൂ​ടാ​യ്മ​ക്കെ​തി​രേ​യാ​യി​രു​ന്നു പോ​രാ​ട്ടം. പി​ന്നീ​ട് സ്ത്രീ​ക​ളെ സം​ഘ​ടി​പ്പി​ച്ച് മ​ദ്യ​വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. തെ​ഹ്‌​രി അ​ണ​ക്കെ​ട്ടി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. 45 ദി​വ​സം നീ​ണ്ട ഉ​പ​വാ​സ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി പി.​വി. ന​ര​സിം​ഹ റാ​വു അ​ണ​ക്കെ​ട്ടി​നെക്കുറി​ച്ചു പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​മെ​ന്നു ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണു ബഹുഗുണ സ​മ​രം അ​വ​സാ​നി​ച്ച​ത്.
പി​ന്നീ​ട് എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് തെഹ്‌രി അ​ണ​ക്കെ​ട്ട് വി​ഷ​യ​ത്തി​ൽ രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ​മാ​ധി​യി​ലും 74 ദി​വ​സം നീ​ണ്ട ക​ടു​ത്ത ഉ​പ​വാ​സം ന​ട​ത്തു​ക​യും 2001ലെ ​സ​മ​ര​ത്തി​ൽ അ​റ​സ്റ്റ് വ​രി​ക്കു​ക​യും ചെ​യ്തു. വ​ന​ന​ശീ​ക​ര​ണം ത​ട​യു​ന്ന​തി​നും ഗ്രാ​മ​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ 4700 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ക​യും സ​മ​ര മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന് 1981ൽ ​പ​ദ്മ​ശ്രീ ന​ൽ​കി​യെ​ങ്കി​ലും അ​തു നി​ര​സി​ക്കുകയായിരുന്നു.