സുബോധ്കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 May 2021

സുബോധ്കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി സി​ഐ​എ​സ്എ​ഫ് ത​ല​വ​ൻ സു​ബോ​ധ്കു​മാ​ർ ജ​യ്സ്വാ​ളി​നെ നി​യ​മി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. 1985 മ​​ഹാ​​രാ​​ഷ്‌​​ട്ര കേ​​ഡ​​ർ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജ​​യ്സ്വാ​​ൾ നി​​ല​​വി​​ൽ സി​​ഐ​​എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​ണ്. മുന്‍പ് മ​​ഹാ​​രാ​​ഷ്‌​​ട്ര ഡി​​ജി​​പി​​യാ​​യും അദ്ദേഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, രാ​കേ​ഷ് അ​സ്താ​ന, വൈ.​സി. മോ​ദി തു​ട​ങ്ങി​യ​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ, നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും സ​ർ​വീ​സ് കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഇ​വ​ർ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. ആ​റു മാ​സ​മെ​ങ്കി​ലും സ​ർ​വീ​സ് കാ​ലാ​വ​ധി​യി​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​ന​കാ​ര്യ സ​മി​തി ഈ ​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്തു​ണ​ച്ചു. ഇ​തോ​ടെ ജൂ​ണ്‍ 20നു ​വി​ര​മി​ക്കു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ, ഓ​ഗ​സ്റ്റ് 31നു ​വി​ര​മി​ക്കു​ന്ന ബി​എ​സ്എ​ഫ് മേ​ധാ​വി രാ​കേ​ഷ് അ​സ്താ​ന, മേ​യ് 31നു ​വി​ര​മി​ക്കു​ന്ന എ​ൻ​ഐ​എ മേ​ധാ​വി വൈ.​സി. മോ​ദി എ​ന്നി​വ​ർ അ​യോ​ഗ്യ​രാ​യി. സു​ബോ​ധ് കു​മാ​ർ ജ​യ്സ്വാ​ൾ, എ​സ്എ​സ്ബി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ. ​ആ​ർ. ച​ന്ദ്ര, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​കെ. കൗ​മു​ദി എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.