സുവർണക്ഷേത്രത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യവുമായി അകാലി ദൾ (മൻ) വിഭാഗം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 June 2021

സുവർണക്ഷേത്രത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യവുമായി അകാലി ദൾ (മൻ) വിഭാഗം

അ​​​മൃ​​​ത്‌​​​സ​​​ർ: പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌​​​സ​​​റി​​​ലെ സു​​​വ​​​ർ​​​ണ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ഖാലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി ദ​​​ൾ (​​​മ​​​ൻ) ​​​വി​​​ഭാ​​​ഗം. ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ്ലൂ​​​സ്റ്റാ​​​റി​​​ന്‍റെ 37-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ഖാലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ങ്ങി​​​യ​​​ത്. സു​​​വ​​​ർ​​​ണ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു ഖാലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​രെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​ന് 1984ൽ ​​​ന​​​ട​​​ത്തി​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ബ്ലൂ​​​സ്റ്റാ​​​ർ. സി​​​ക്ക് സ​​​മു​​​ദാ​​​യം ഐ​​​ക്യ​​​ത്തോ​​​ടെ നി​​​ല​​​കൊ​​​ള്ള​​​ണ​​​മെ​​​ന്ന് ജ​​​തേ​​​ദാ​​​ർ അ​​​കാ​​​ൽ ത​​​ക്ത് ഗ്യാ​​​നി ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ് ആ​​​ഹ്വാ​​​നം ചെ​​​യ്തു. 1984ലെ ​​​സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധം പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഹ​​​ർ​​​പ്രീ​​​ത് സിം​​​ഗ് പ​​​റ​​​ഞ്ഞു. ഡ​​​ൽ​​​ഹി​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ട്രാ​​​ക്ട​​​ർ മാ​​​ർ​​​ച്ചി​​​നി​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ ന​​​ട​​​നും ആ​​​ക്ടി​​​വി​​​സ്റ്റു​​​മാ​​​യ ദീ​​​പ് സി​​​ദ്ദു​​​വും മു​​​ൻ എം​​​പി സി​​​മ്രാ​​​ൻ​​​ജി​​​ത് സിം​​​ഗ് മ​​​ന്നി​​​നൊ​​​പ്പം ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. സി​​മ്രാ​​ൻ​​ജി​​ത് സിം​​ഗ് മ​​ൻ നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് ശി​​​രോ​​​മ​​​ണി അ​​കാ​​ലി ദ​​ൾ(​​മ​​ൻ).