സെൻട്രൽ വിസ്ത നിർമാണത്തിനെതിരേ നൽകിയ ഹർജി തള്ളി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 June 2021

സെൻട്രൽ വിസ്ത നിർമാണത്തിനെതിരേ നൽകിയ ഹർജി തള്ളി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ പ​ദ്ധ​തി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യോ​ടെ ത​ള്ളി. ഹ​ർ​ജി ന​ൽ​കി​യ​ത് പ​ര​പ്രേ​ര​ണ​കൊ​ണ്ടാ​ണെ​ന്നും പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​എ​ൻ. പ​ട്ടേ​ൽ, ജ​സ്റ്റീ​സ് ജ്യോ​തി സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ നി​യ​മ സാ​ധു​ത​ക​ൾ സു​പ്രീം കോ​ട​തി ശ​രി​വ​ച്ചി​ട്ടു​ള്ള​താ​ണ്. ഡ​ൽ​ഹി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും പ​ദ്ധ​തി​ക്കു പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ നി​ർ​മാ​ണ സൈ​റ്റി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ നി​ർ​മാ​ണം മൂ​ലം കോ​വി​ഡ് മ​റ്റി​ട​ത്തേ​ക്കു വ്യാ​പി​ക്കു​മെ​ന്ന പ​രാ​തി​ക്കു ക​ഴ​മ്പി​ല്ലെ​ന്നും നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ശ​ദ​മാ​ക്കി.
പ​ദ്ധ​തി ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും 2021 ന​വം​ബ​ർ 21നു ​മുന്‍പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നു ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. നി​ര​വ​ധി പേ​ർ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ക്കു​മ്പോ​ൾ 20,000 കോ​ടി മു​ട​ക്കി കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.