സ്പുട്നിക് വാക്സിൻ ഉത്പാദനം ഇന്ത്യയിൽ തുടങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

25 May 2021

സ്പുട്നിക് വാക്സിൻ ഉത്പാദനം ഇന്ത്യയിൽ തുടങ്ങി

ന്യൂ​​ഡ​​ൽ​​ഹി: റ​​ഷ്യ വി​​ക​​സി​​പ്പി​​ച്ച സ്പു​​ട്നി​​ക് വാ​​ക്സി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ഉ​​ത്പാ​​ദ​​നം ആ​​രം​​ഭി​​ച്ചു. റ​​ഷ്യ​​ൻ ഡ​​യ​​റ​​ക്ട് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ഫ​​ണ്ട് (ആ​​ർ​​ഡി​​ഐ​​എ​​ഫ്), ഡ​​ൽ​​ഹി ആ​​സ്ഥാ​​ന​​മാ​​യ പ​​നാ​​സി​​യ ബ​​യോ​​ടെ​​ക് എ​​ന്നി​​വ ചേ​​ർ​​ന്നാ​​ണ് വാ​​ക്സി​​ൻ ഉ​​ത്പാ​​ദ​​നം ആ​​രം​​ഭി​​ച്ച​​ത്. വ​​ർ​​ഷം 10 കോ​​ടി ഡോ​​സ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​ണു ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ‌ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ബ​​ഡ്ഡി​​യി​​ലു​​ള്ള പ​​നാ​​സി​​യ ബ​​യോ​​ടെ​​ക്കി​​ന്‍റെ യൂ​​ണി​​റ്റി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ച്ച വാ​​ക്സി​​ൻ റ​​ഷ്യ​​യി​​ലെ ഗ​​മാ​​ലേ​​യ സെ​​ന്‍റ​​റി​​ലേ​​ക്ക് ഗു​​ണ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​യ്ക്കും. ഉ​​ത്പാ​​ദ​​നം ഉ​​ട​​നെ​​യു​​ണ്ടാ​​കും. ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ(​​ഡി​​സി​​ജി​​ഐ) ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണു സ്പു​​ട്നി​​ക് വാ​​ക്സി​​ന് രാ​​ജ്യ​​ത്ത് അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള അ​​നു​​മ​​തി ന​​ല്കി​​യ​​ത്.