ഹിമാചലിൽ മണ്ണിടിച്ചിൽ; 11 മരണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2021

ഹിമാചലിൽ മണ്ണിടിച്ചിൽ; 11 മരണം

സിം​​​​ല: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കി​​​​ന്നൗ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ 11 ​​പേ​​​​ർ മ​​​​രി​​​​ച്ചു. 25 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ഇ​​വ​​രി​​ലേ​​റെ​​യും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ബ​​​​സി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രാ​​ണ്. കി​​​​ന്നൗ​​​​റി​​​​ലെ നി​​​​ഗാ​​​​ൽ​​​​സാ​​​​രി​​​​യി​​​​ൽ ഓഗസ്റ്റ് 11ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്ത് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ ഒ​​​​രു ബ​​​​സും ട്ര​​​​ക്കും ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു​​​​വെ​​ന്നു കി​​​​ന്നൗ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​ഷ​​​​ണ​​​​ർ ആ​​ബി​​ദ് ഹു​​സൈ​​ൻ സാ​​ദി​​ഖ് അ​​​​റി​​​​യി​​​​ച്ചു. ബ​​​​സ് ഡ്രൈ​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 13 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. കു​​​​റ​​​​ഞ്ഞ​​​​ത് 25 പേ​​​​രെ​​​​യെ​​​​ങ്കി​​​​ലും കാ​​​​ണാ​​​​താ​​​​യെ​​​​ന്നും ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​ഷ​​​​ണ​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ഒ​​രു ടാ​​റ്റാ സു​​മോ തെ​​ര​​ച്ചി​​ലി​​നി​​ടെ ക​​ണ്ടെ​​ത്തി. ഇ​​തി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ട്ടു യാ​​ത്ര​​ക്കാ​​ർ മ​​രി​​ച്ചു. മു​​​​രാം​​​​ഗി​​​​ൽ​​നി​​ന്നു ഹ​​​​രി​​​​ദ്വാ​​​​റി​​​​ലേ​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഹി​​​​മാ​​​​ച​​​​ൽ റോ​​​​ഡ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് കോ​​​​ർ​​പ​​റേ​​​​ഷ​​​​ൻ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.