ഹ​​​രി​​​യാ​​​ന​​​യി​​​ൽ അ​​​ജ്ഞാ​​​ത പ​​​നി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 September 2021

ഹ​​​രി​​​യാ​​​ന​​​യി​​​ൽ അ​​​ജ്ഞാ​​​ത പ​​​നി

ഹ​​​രി​​​യാ​​​ന: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ’അ​​​ജ്ഞാ​​​ത പ​​​നി’ ബാ​​​ധി​​​ച്ച് പ​​​ന്ത്ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​ഴു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഹ​​​രി​​​യാ​​​ന​​​യി​​​ലെ പ​​​ൽ​​​വാ​​​ൽ ജി​​​ല്ല​​​യി​​​ലെ ചി​​​ല്ലി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഏ​​​റെ കു​​​ട്ടി​​​ക​​​ളും 14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​ണ്. പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി 44 പേ​​​ർ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​ണ്. ഇ​​​തി​​​ൽ 35 പേ​​​ർ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രാ​​​ണ്. കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​കാ​​​ര​​​ണം ഡെ​​​ങ്കി​​​യാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഡോ​​​ക്ട​​​ർ​​​മാ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. പ്ലേ​​​റ്റ്‌ലെറ്റ് കു​​​റ​​​വാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ കാ​​​ണു​​​ന്ന ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്ന്. പ​​​നി ബാ​​​ധി​​​ച്ചു കു​​​ഞ്ഞു​​​ങ്ങ​​​ൾ മ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശിച്ച് മ​​​രു​​​ന്നു വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു. വീ​​​ടു​​​ക​​​ളി​​​ലും ഗ്രാ​​​മ പ്ര​​​ദേ​​​ശ​​​ത്തും ശു​​​ചി​​​ത്വ​​​ക്കു​​​റ​​​വു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി. പ​​​നി​​​യു​​​ടെ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്.