​ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് വീ​സ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

sponsored advertisements

sponsored advertisements

sponsored advertisements

28 August 2021

​ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് വീ​സ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് വീ​സ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​റു​മാ​സ വീ​സ പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് നി​ല​വി​ല്‍ അ​ഫ്ഗാ​നി​ക​ള്‍ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തെ​ന്നും ഇ​പ്പോ​ഴ​ത്തേ സാ​ഹ​ച​ര്യ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യ ആ​ശ​യ​മ​ല്ലെ​ന്നും ബാ​ഗ്ചി പ​റ​ഞ്ഞു. അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ഇ ​വീ​സ ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു. കാ​ബൂ​ളി​ല്‍ നി​ന്നും ദു​ഷാ​ന്‍​ബെ​യി​ല്‍ നി​ന്നു​മാ​യി 550 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 262ല്‍ ​അ​ധി​കം പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു.