​ടോ​ക്കി​യോ ഒളിമ്പിക്സ് സമാപിച്ചു; ഇന്ത്യക്ക് സ്വർണമുൾപ്പെടെ ഏഴു മെഡലുകൾ

sponsored advertisements

sponsored advertisements

sponsored advertisements

9 August 2021

​ടോ​ക്കി​യോ ഒളിമ്പിക്സ് സമാപിച്ചു; ഇന്ത്യക്ക് സ്വർണമുൾപ്പെടെ ഏഴു മെഡലുകൾ

ആ​​വേ​​​​ശ​​​​വും ആ​​​​ഹ്ലാ​​​​ദ​​​​വും പ​​​​ങ്കി​​​​ട്ട പ​​​​തി​​​​നേ​​​​ഴു ദി​​​​ന​​​​രാ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം കാ​​​​യി​​​​ക​​ലോ​​​​കം ടോ​​​​ക്കി​​​​യോ​​​​യോ​​ടു വി​​​​ട​​​​പ​​​​റ​​​​ഞ്ഞു, മൂ​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം പാ​​​​രീ​​​​സി​​​​ൽ കാ​​​​ണാ​​​​മെ​​​​ന്ന ആ​​​​ശം​​​​സ​​​​ക​​​​ളോ​​​​ടെ. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച് ടോ​​​​ക്കി​​​​യോ സു​​​​വ​​​​ർ​​​​ണ​​ത്തി​​​​ള​​​​ക്ക​​​​വു​​​​മാ​​​​യി ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി.
രാ​​​​ജ്യാ​​​​ന്ത​​​​ര ഒ​​​​ളി​​​​മ്പി​​​​ക് ക​​​​മ്മി​​​​റ്റി ത​​​​ല​​​​വ​​​​ൻ തോ​​​​മ​​​​സ് ബാ​​​​ക് 2024 ഒ​​​​ളി​​​​മ്പി​​​​ക്സി​​​​ന്‍റെ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ പാ​​​​രി​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ മേ​​​​യ​​​​ർ ആ​​​​ൻ ഹി​​​​ഡാ​​​​ൽ​​​​ഗോ​​​​യ്ക്ക് ഒ​​​​ളി​​​​മ്പി​​​​ക് പ​​​​താ​​​​ക കൈ​​​​മാ​​​​റി​​​​.
ജൂ​​​​ലൈ 23ന് ​​​​ജാ​​​​പ്പ​​​​നീ​​​​സ് ത​​​​നി​​​​മയോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്സി​​​​ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മാ​​​​പ​​​​നം കു​​​​റി​​​​ച്ച​​​​താ​​​​യി തോ​​​​മ​​​​സ് ബാ​​​​ക് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഈ​​​​ഫ​​​​ൽ ട​​​​വ​​​​റി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ളി​​​​മ്പി​​​​ക് പ​​​​താ​​​​ക പാ​​​​റി​​​​പ്പ​​​​റ​​​​ക്കു​​​​ന്ന ദൃ​​​​ശ്യം കാ​​​​ണി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഫ്രാ​​​​ൻ​​​​സ് പാ​​​​രീ​​​​സ് കാ​​​​യി​​​​ക മാ​​​​മാ​​​​ങ്ക​​​​ത്തി​​​​ലേ​​​​ക്ക് ഏ​​​​വ​​​​രെ​​​​യും സ്വാ​​​​ഗ​​​​തം ചെ​​​​യ്ത​​​​ത്.
ര​​​​ണ്ടാം ലോ​​​​ക മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ 1945 ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​നു​​​​ണ്ടാ​​​​യ ഹി​​​​രോ​​​​ഷി​​​​മ അ​​​​ണ്വാ​​​​യു​​​​ധ ദു​​​​ര​​​​ന്തം അ​​​​നു​​​​സ്മ​​​​രി​​​​ച്ച് മൗ​​​​നം അ​​​​വ​​​​ലം​​​​ബി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​നം ക​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ലാ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളോ​​​​ടെ ടോ​​​​ക്കി​​​​യോ 2020 ഒ​​​​ളി​​​​മ്പി​​​​ക്സി​​​​നു കൊ​​​​ടി​​​​യി​​​​റ​​​​ക്കം.
സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​രേ​​​​ഡി​​​​ൽ ഗു​​​​സ്തി​​​​യി​​​​ൽ വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ ബ​​​​ജ്റം​​​​ഗ് പൂ​​​​നി​​​​യ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ പ​​​​താ​​​​ക വ​​​​ഹി​​​​ച്ച​​​​ത്. മ​​​​ത്സ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന താ​​​​ര​​​​ങ്ങ​​​​ൾ 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ, പ്ര​​​​മു​​​​ഖ താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​രും സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല. ‘ഒ​​​​രു​​​​മി​​​​ച്ച് മു​​​​ന്നോ​​​​ട്ട്’ എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സ​​​​മാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ന്‍റെ ആ​​​​ശ​​​​യം. ഒ​​​​ളിമ്പി​​​​ക്സി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പാ​​​​രാ​​​​ലി​​​​മ്പി​​​​ക്സ് ഈ ​​​​മാ​​​​സം 24ന് ​​​​ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.