200 കോടിയുടെ തട്ടിപ്പ്: നടി ലീന മരിയ പോൾ അറസ്റ്റിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 September 2021

200 കോടിയുടെ തട്ടിപ്പ്: നടി ലീന മരിയ പോൾ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഇ​രു​നൂ​റു കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യും ന​ടി​യു​മാ​യ ലീ​ന മ​രി​യ പോ​ളി​നെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ സ്വ​ദേ​ശി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ട്ട സാമ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് ലീ​ന​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ങ്കാ​ളി​യാ​യി​രു​ന്നു മ​ല​യാ​ളി ന​ടി ലീ​ന മ​രി​യ പോ​ൾ. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ലീ​ന​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ലീ​ന സെ​ക്ര​ട്ട​റി​യാ​ണെ​ന്നാ​ണ് സു​കേ​ഷ് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
കാ​ന​റ ബാ​ങ്കി​ന്‍റെ ചെ​ന്നൈ അന്‍പ​ത്തൂ​ർ ശാ​ഖ​യി​ൽ​നി​ന്നു 19 കോ​ടി രൂ​പ​യും വ​സ്ത്ര​വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് 62.47 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ൽ 2013 മേ​യി​ൽ ലീ​ന​യും സു​കേ​ഷും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഫോ​ർ​ട്ടി​സ് ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ മു​ൻ പ്ര​മോ​ട്ട​ർ ശി​വേ​ന്ദ​ർ സിം​ഗി​ന്‍റെ ഭാ​ര്യ​യി​ൽ​നി​ന്നാ​ണ് സു​കേ​ഷും സം​ഘ​വും 200 കോ​ടി വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വാ​യ്പാ ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ജ​യി​ലി​ൽ ക​ഴി​യു​ന്ന ശി​വേ​ന്ദ​ർ സിം​ഗി​നെ​യും സ​ഹോ​ദ​ര​ൻ മ​ൽ​വീ​ന്ദ​ർ മോ​ഹ​ൻ സിം​ഗി​നെ​യും പു​റ​ത്തി​റ​ക്കാ​ൻ 200 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.
2010ൽ ​ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് സു​കേ​ഷ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ലീ​ന​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ക്കാ​ല​ത്ത് തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു ലീ​ന മ​രി​യ പോ​ൾ. പി​ന്നീ​ട് ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ ഒ​രു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2013 മു​ത​ൽ ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രാ​ഷ്‌​ട്രീ​യ, സി​നി​മ രം​ഗ​ത്തു​ള്ള ഉ​ന്ന​ത​രു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് ഇ​വ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ചെ​ന്നൈ​യി​ലെ കാ​ന​റ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ആ​ദ്യം കു​ടു​ങ്ങു​ന്ന​ത്. വാ​യ്പ ന​ൽ​കി​യാ​ൽ വമ്പ​ൻ നി​ക്ഷേ​പ​ക​രെ ബാ​ങ്കി​ൽ എ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ഗ്ദാ​നം. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എം. ​ക​രു​ണാ​നി​ധി​യു​ടെ ബ​ന്ധു ആ​ണെ​ന്ന വ്യാ​ജേ​ന ആ​ണ് സു​കേ​ഷ് അ​വി​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.