75 വയസ്സിനു മുകളിലുള്ളവര്‍ ഈ വര്‍ഷംകൂടി റിട്ടേണ്‍ നല്‍കണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 September 2021

75 വയസ്സിനു മുകളിലുള്ളവര്‍ ഈ വര്‍ഷംകൂടി റിട്ടേണ്‍ നല്‍കണം

മുംബൈ: ആദായനികുതി നിയമത്തില്‍ 75 വയസ്സിനു മുകളില്‍ പ്രായമുള്ള അര്‍ഹരായവരെ ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) സമര്‍പ്പിക്കുന്നതില്‍ നിന്നൊഴിവാക്കിയെങ്കിലും ഇത്തരക്കാര്‍ ഈ വര്‍ഷം കൂടി ഐ.ടി.ആര്‍ ഫയല്‍ ചെയ്യേണ്ടിവരും. പുതിയ നിയമം 2021-22 സാമ്പത്തിക വര്‍ഷമാണ് നടപ്പാക്കുകയെന്നതിനാലാണിത്. അതായത് 2021 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തിലായത്. ഇതിനു മുമ്പുള്ള കാലയളവിലെ വരുമാനത്തിനുള്ള (2020 – 21 സാമ്പത്തിക വര്‍ഷം) ഐ.ടി.ആര്‍ ആണ് ഇപ്പോള്‍ ഫയല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരും. നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ ആദായനികുതി പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ തീയതി നീട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.