ഫിലാഡല്‍ഫിയ: രണ്ടായിരത്തി ഒന്‍പതില്‍ ഫിലാഡല്‍ഫിയയില്‍ തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഓര്‍മ ഇന്‍റര്‍നാഷണലിന്‍റെ 2025 2026 ലേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
വിദേശ മലയാളികള്‍ക്ക് സാംസ്കാരിക വേദികള്‍ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അവരെ ഒരു കുടകീഴില്‍ അണിനിരുത്തുകയാണ് ഓവര്‍സീസ് റസിഡന്‍റ് മലയാളീ അസ്സോസിയേഷന്‍ അഥവാ ഓര്‍മ ചെയ്യുന്നത്. ഓര്‍മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓര്‍മ ഇന്‍റര്‍നാഷണല്‍. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങടൊപ്പം, പലഘട്ടങ്ങളിലായി, പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പരനല്‍കിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്
സജി സെബാസ്റ്റ്യന്‍, പ്രസിഡന്‍റ് , ക്രിസ്റ്റി എബ്രഹാം, സെക്രട്ടറി , റോഷന്‍ പ്ലാമൂട്ടില്‍, ട്രെഷറര്‍ എന്നിവര്‍ അടങ്ങുന്ന യുവ നേതൃത്വം ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. .
ഓര്‍മ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ട സജി സെബാസ്റ്റ്യന്‍ ഓര്‍മ ടാലെന്‍റ്റ് ഫോറം ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു .ഫിലാഡല്‍ഫിയ സെന്‍റ് തോമസ് കാത്തോലിക് ഫൊറാന പള്ളി ട്രസ്റ്റീ ആയീ രണ്ടാം തവണ പ്രവര്‍ത്തിച്ചുവരുന്നു . ഒപ്പം ഇരുപതുവര്ഷമായി അമേരിക്കന്‍ മലയാളീ പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ആയും സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിവരുന്നു. ജനറല്‍ സെക്രട്ടറി ആയി ചുമതല ഏറ്റെടുത്തിരിക്കുന്ന ക്രിസ്റ്റി എബ്രഹാം കഴിഞ്ഞ 35 വര്‍ഷമായി ഫിലടെല്‍ഫിയ സ്വദേശിനിയും മലയാള സാമൂഹിക സംസ്കാരിക വേദികളില്‍ ഒരു യുവ സാനിദ്ധ്യവുമാണ്. റോഷന്‍ പ്ലാമൂട്ടില്‍ നാടക നടന്‍, സംഘാടകന്‍, വിവിധ സംഘടനകളിലെ ഭാരവാഹി എന്നീ നിലകളില്‍ പ്രസിദ്ധനാണ് .
ജോസ് ആറ്റുപുറം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ , ജോസ് തോമസ് ടാലെന്‍റ്റ് ഫോറം , അറ്റോര്‍ണി ജോസ് കുന്നേല്‍ ലീഗല്‍ ഫോറം, വിന്‍സെന്‍റ് ഇമ്മാനുവേല്‍, പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫേഴ്സ് ഫോറം , അരുണ്‍ കോവാട്ട് മീഡിയ ഫോറം എന്നിവര്‍ ഫോറം ചെയര്‍ന്മാരായി തുടരും. ജോര്‍ജ് നടവയല്‍ , ഷാജി അഗസ്റ്റിന്‍ എന്നിവര്‍ എക്സ്-ഒഫീഷ്യല്‍സുമായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഓര്‍മ ചാപ്റ്ററുകളുടെയും, റീജിയണുകളടെയും നിലവിലുള്ള ഭാരവാഹികള്‍ തുടര്‍ന്നും നേതൃത്വം നല്‍കുന്നതാണ്.