സാൻ ഹൊസെ , കാലിഫോർണിയ : പ്രശസ്ത പിന്നണി ഗായികയും , നടിയും , അവതാരികയുമായ റിമി ടോമി നയിക്കുന്ന പാട്ടുത്സവം എന്ന മെഗാ ഷോയ്ക്കു തുടക്കം കുറിച്ചു . സെയിന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ആയിരുന്നു കിക്ക് ഓഫ് . ക്നാനായ അസ്സോസ്സിയേഷൻ പ്രസിഡന്‍റ് ഷിബു പാലക്കാട്ടിൽ നിന്നും ഷോയുടെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങി കൊണ്ട് വികാരി ഫാദർ ജെമി പുതുശ്ശേരി കിക്ക് ഓഫ് ഉൽഘാടനം ചെയ്തു.
കാലിഫോർണിയയിൽ പ്രശസ്തമായ സിലിക്കൺ വാലിയിൽ ഉൾപ്പെടുന്ന ബേ ഏരിയയിലെ ക്നാനായ കമ്മ്യൂണിറ്റി ആണ് എല്ലാ മലയാളികൾക്കും അയി ഈ ഷോ സംഘടിപ്പിക്കുന്നത് . കോവിഡ് എന്ന മഹാമാരിക്ക് ശേഷം ആദ്യം ആയിട്ടാണ് ബേ ഏരിയയിൽ ഇത്തരത്തിൽ ഒരു മലയാളീ ഷോ സംഘടിപ്പിക്കുന്നത് . ഇതിനായി മുൻപോട്ടു വന്ന ബേ ഏരിയയിലെ ക്നാനായ കമ്മ്യൂണിറ്റിക്കു ബേ ഏരിയയിലെ മറ്റു മലയാളീ അസ്സോസ്സിയേഷന്‍റെ ഭാരവാഹികൾ നന്ദി രേഖപെടുത്തുന്നതിനോടൊപ്പം എല്ലാ വിധ ആശംസകളും അറിയിച്ചു . സാൻ ഹോസെ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്‍റ് ഷിബു പാലക്കാട്ട് , അനീഷ് പുതുപ്പറമ്പിൽ (സെക്രട്ടറി), സിജോ പറപ്പള്ളി (വൈസ് പ്രസിഡന്‍റ്), അനു അമോൽ ചെറുകര (ജോയിന്‍റ് സെക്രട്ടറി), രാജു കറുത്തേടം (ട്രെഷറർ ), ജോസ് മാമ്പിള്ളിൽ (ട്രസ്റ്റീ , സെയിന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ച് ), ബിജു പുളിക്കൽ, രാജു ചെമ്മാച്ചേരിൽ , മാത്യു തുരുത്തേൽപീടികയിൽ , റ്റാന്യ കുടിലിൽ , അനിൽ കണ്ടാരപ്പള്ളിൽ , കൊച്ചുമോൻ കൊക്കരവാലയിൽ എന്നിവരാണ് ഈ ഷോ കൊണ്ടുവരുന്നതിനായി നേതൃത്വം വഹിക്കുന്നത് .
മങ്ക , ബേ മലയാളീ , എൻ എസ് എസ് , തപസ്യ , ഫോമാ , മ്യൂസിക് ഇന്ത്യ ഫൗണ്ടേഷൻ, സെൻട്രൽ വാലി മലയാളീ അസ്സോസ്സിയേഷൻ , കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളീബോൾ ക്ലബ് , എന്നീ വിവിധ അസ്സോസ്സിയേഷൻ പ്രതിനിധികളും ഈ ചടങ്ങിൽ പങ്കെടുത്തു .
റിമി ടോമിയോടൊപ്പം പ്രശസ്ത പിന്നണി ഗായകർ ബിജു നാരായണൻ , കൗഷിക്ക് , കോമഡി താരങ്ങൾ ആയ അശ്വതി , അനീഷ് , മായാ എന്നിവരും പങ്കെടുക്കുന്നു .
ഏപ്രിൽ 28 ന് , റെഡ് വുഡ് സിറ്റിയിലെ ഫോക്സ് തിയേറ്ററിൽ ആണ് ഷോ നടക്കുന്നത്.