ചിക്കാഗോ : ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 101 മത് ജനറൽ കൺവെൻഷനിൽ ഡോ എംഎസ് സാമുവേൽ ന്യൂയോർക്ക് പ്രസംഗിക്കും.1970ൽ പാസ്റ്റർ കെ ഇ എബ്രഹാമിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കൊണ്ടാണ് അദ്ദേഹം കുമ്പനാട് കൺവെൻഷനിൽ പ്രസംഗം ആരംഭിച്ചത്. തുടർന്ന് 1971 മുതൽ 2025 വരെയുള്ള ഒട്ടുമിക്ക വർഷങ്ങളിലും അദ്ദേഹം കുമ്പനാട് കൺവെൻഷനിലെ പ്രധാന പ്രാസംഗികരിൽ ഒരാളായിരുന്നു. ഐപിസി തമിഴ്നാട് റീജിയന്റെ പ്രസിഡന്റായും ദീർഘനാളുകൾ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭ സ്ഥാപിച്ചവരിൽ ഒരാളാണ് പാസ്റ്റർ എം എസ് സാമുവൽ. പത്തനംതിട്ട ഇലന്തൂർ ചക്കാലയിൽ കുടുംബാംഗമായ പാസ്റ്റർ എം എസ് സാമുവൽ ന്യൂയോർക്കിൽ ദീർഘ വർഷങ്ങളായി താമസിച്ച് സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു