ഡൽഹിയിൽ ലഫ്. ഗവർണർ സർവാധികാരി; വി​വാ​ദ ബി​ല്ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ടു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 March 2021

ഡൽഹിയിൽ ലഫ്. ഗവർണർ സർവാധികാരി; വി​വാ​ദ ബി​ല്ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ടു

ഡൽഹിയിൽ ലഫ്. ഗവർണർ സർവാധികാരി; വി​വാ​ദ ബി​ല്ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ടു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ധി​കാ​രം ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കു​ന്ന വി​വാ​ദ ബി​ല്ലി​ൽ രാ​ഷ്‌ട്ര​പ​തി ഒ​പ്പു​വ​ച്ചു. ബൈപാസ് സ​ർ​ജ​റി​ക്കാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണു രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മാര്‍ച്ച് 28ന് വൈ​കു​ന്നേ​രം ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​ത്. ​
ഇ​നി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൈ​കാ​തെ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്യും. ഡ​ൽ​ഹി ഭ​രി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഉ​യ​ർ​ത്തി​യ ക​ടു​ത്ത എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണു ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​ക്കി​യ​ത്. ഡ​ൽ​ഹി സ​ർ​ക്കാ​ർ എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ എ​ന്ന​തി​നു പ​ക​രം ല​ഫ്. ഗ​വ​ർ​ണ​ർ എ​ന്ന നി​ർ​വ​ച​നം ന​ൽ​കി​യാ​ണു നാ​ഷ​ണ​ൽ ക്യാപ്പിറ്റ​ൽ ടെ​റി​റ്റ​റി ഓ​ഫ് ഡ​ൽ​ഹി ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത്. 2013ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ, ല​ഫ്. ഗ​വ​ർ​ണ​റു​മാ​യു​ണ്ടാ​യ ഭി​ന്ന​ത​ക​ളെ​ത്തു​ട​ർ​ന്ന് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള നി​യ​മപ്ര​കാ​രം ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നാ​ണ് അ​ധി​കാ​ര​മെ​ന്നും ല​ഫ്. ഗ​വ​ർ​ണ​ർ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ​യും നി​യ​മ​സ​ഭ​യു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അം​ഗീ​ക​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ച് വി​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ല​ഫ്. ഗ​വ​ർ​ണ​ർ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ഡ​ൽ​ഹി​ക്ക് പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ടു​ന്ന കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​യി പു​തി​യ നി​യ​മം.