
ചലച്ചിത്രതാരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഇന്നലെ വൈകുന്നേരമാണ്് വിനോദിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രാവിലെ 11 മണി മുതല്‍ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളില്‍ കയറി എസി ഓണ്‍ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ തുറക്കാതെ വന്നതോടെ ബാര്‍ ജീവനക്കാര്‍ മുട്ടി വിളിച്ചു. വാതില്‍ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകര്‍ത്താണ് വാതില്‍ തുറന്നത്.
തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിമഗനം. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെമാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പാമ്പാടി പൊലീസ് അറിയിച്ചു. അയ്യപ്പനും കോശിയും, ജൂണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് മരണത്തിന് കീഴടങ്ങിയത്.