ആലപ്പുഴ ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍

sponsored advertisements

sponsored advertisements

sponsored advertisements

21 December 2021

ആലപ്പുഴ ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം ആഹ്വാനം ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍. കൊലപാതകത്തിന് തുടര്‍ച്ചയായി യാതൊരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നാണ് യോഗം ആവശ്യപ്പെട്ടു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ പ്രദേശങ്ങളില്‍ യോജിപ്പിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും യോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്തണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. രണ്ടു കൊലപാതകങ്ങളും നിഷ്ഠൂരമാണ്. കുറ്റകൃത്യത്തിലും ഗൂഢാലോചനകളിലും പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അതെല്ലാം മാധ്യമസൃഷ്ടികളാണെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഭരണകൂടത്തെ അറിയിക്കണം. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.