കെ സുധാകരനെതിരായ സി പി എം ആരോപണം ബോധപൂര്‍വ്വമെന്ന് രമേശ് ചെന്നിത്തല

sponsored advertisements

sponsored advertisements

sponsored advertisements

11 January 2022

കെ സുധാകരനെതിരായ സി പി എം ആരോപണം ബോധപൂര്‍വ്വമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായ സി പി എം ആരോപണം ബോധപൂര്‍വ്വമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനുള്‍പ്പെടെ എല്ലാപേരും അപലപിച്ചതാണ്.

കൊലപാതക രാഷ്ടീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സുധാകരനെതിരായ ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട. എതിരാളികളെ കൊന്നു തള്ളുമ്പോള്‍ അപലപിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിനേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന് ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമര്‍ശങ്ങള്‍ നടത്താനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.