കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്‌റ്റെക്‌സ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

19 December 2021

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്‌റ്റെക്‌സ്

പാരിസ്: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്‌റ്റെക്‌സ്. ജനുവരിയോടെ ഫ്രാന്‍സില്‍ ഒമിക്രോണ്‍ബാധ മൂര്‍ധന്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ വെള്ളിയാഴ്ച 15,000 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 93,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജര്‍മനി, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ശനിയാഴ്ച 42,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അയര്‍ലന്‍ഡില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നില്‍ ഒന്നുകേസും ഒമിക്രോണ്‍ ആണ്.

ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേരത്തെതന്നെ നിര്‍ബന്ധമാക്കിയിരുന്നു. വിനോദസഞ്ചാരികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ബ്രിട്ടനില്‍നിന്നും രാജ്യത്തേക്ക് വരുന്നതിന് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.