ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു

sponsored advertisements

sponsored advertisements

sponsored advertisements

18 January 2022

ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു

ചെന്നൈ: നടന്‍ ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസ്!താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വേര്‍പിരിയല്‍.

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം… വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ’ ധനുഷ് ട്വിറ്ററിലും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലുമാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യ രജിനികാന്ത്, ഗായികയും സംവിധായകയുമാണ്. ധനുഷ് അഭിനയിച്ച ‘ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്.