പ്രണയ വിവാഹത്തില്‍ എതിർപ്പ്; യുവതിയുടെ വീട്ടുകാര്‍ 22 കാരന്റെ ജനനേന്ദ്രിയം മുറിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

25 December 2021

പ്രണയ വിവാഹത്തില്‍ എതിർപ്പ്; യുവതിയുടെ വീട്ടുകാര്‍ 22 കാരന്റെ ജനനേന്ദ്രിയം മുറിച്ചു

ന്യൂഡൽഹി: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിന് ക്രൂര ആക്രമണം. ഒളിച്ചോടി വിവാഹം കഴിച്ചെന്ന് ആരോപിച്ച് 22 കാരനായ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ജനനേന്ദ്രീയം മുറിച്ചുമാറ്റുകയും ചെയ്തു. ഡിസംബർ 22ന് ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലാണ് ക്രൂര ആക്രമണമുണ്ടായത്.ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഇരുവരും ഡല്‍ഹിക്ക് പുറത്തുവെച്ച് വിവാഹിതരാവുകയായിരുന്നു. തുടർന്ന് വിവാഹശേഷം ഡിസംബർ 22ന് രജൗരി ഗാര്‍ഡനില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. നിലവില്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.അതേസമയം ഡൽഹിയിലേക്ക് മടങ്ങിയ ഇരുവരും വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ദമ്പതികൾ രജൗരി പോലീസ് സ്‌റ്റേഷനിലെത്തിയ വിവരം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അറിഞ്ഞ് എത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി മിനിറ്റുകള്‍ക്ക് അകമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട് പറയുന്നു.യുവാവിന്റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ അക്രമികളുടെ ബന്ധുക്കള്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി (ഡല്‍ഹി വെസ്റ്റ്) പ്രശാന്ത് ഗൗതം അറിയിച്ചു.